ഇന്തൊനീഷ്യയിൽ വൻ ഭൂചലനം; രണ്ടുമരണം, സൂനാമി മുന്നറിയിപ്പും

റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു.

By Senior Reporter, Malabar News
Earthquake
Representational Image

ജക്കാർത്ത: കിഴക്കൻ ഇന്തോനീഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു. നിലവിൽ രണ്ടുമരണമാണ് സ്‌ഥിരീകരിച്ചത്‌. മരണസംഖ്യ ഉയരാനാണ് സാധ്യത.

ഇന്തൊനീഷ്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 5.58നാണ് (ഇന്ത്യൻ സമയം രാവിലെ 3.28) ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നൂറുകണക്കിന് പേരെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

ഫ്ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 6.1 തീവ്രതയിലുള്ള ഭൂചലനവും പിന്നാലെ അതിനേക്കാൾ ശക്‌തമായ ഭൂചലനവും ഉണ്ടായി. ഇതിന്റെ ഫലമായി കടലിൽ അരമീറ്റർ മുതൽ മൂന്നുമീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE