പാലക്കാട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു. മെഡിക്കൽ കോളേജ് ഡയറക്ടറുമായി ഹൗസ് സർജൻമാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ്റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കുമെന്നും ഡയറക്ടർ ഉറപ്പ് നൽകി.
അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജൻമാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പ് നൽകി.
ഇതിനിടെ, അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്ഥയിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചു. ക്യാഷ്വാലിറ്റി സൂപ്രണ്ട്, ആർഎംഒ, അസി. ആർഎംഒ എന്നിവരാണ് രാജി സമർപ്പിച്ചത്. മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൗസ് സർജൻമാർ രാപ്പകൽ സമരം ആരംഭിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































