മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ

മലപ്പുറം കോട്ടയ്‌ക്കൽ പാലത്തറ സ്വദേശിയുടെ വീട്ടിലെ കോഴിയാണ് വിചിത്ര മുട്ടയിട്ടത്. ഒരു വലിയ മുട്ട, പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മറ്റൊരു മുട്ടയും ഉണ്ടായിരുന്നു. അമ്പരന്ന വീട്ടുകാർ സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.

By Senior Reporter, Malabar News
egg
Rep. Image

മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! ഒരു വിചിത്ര മുട്ടയുടെ കഥയാണ് മലപ്പുറത്ത് നിന്ന് പുറത്തുവന്നത്. മലപ്പുറം കോട്ടയ്‌ക്കൽ പാലത്തറ സ്വദേശിയുടെ വീട്ടിലെ കോഴിയാണ് വിചിത്ര മുട്ടയിട്ടത്. ഒരു വലിയ മുട്ട, പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മറ്റൊരു മുട്ടയും ഉണ്ടായിരുന്നു. അമ്പരന്ന വീട്ടുകാർ സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു.

വളരെ അപൂർവമായി കോഴികളിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ‘Egg within an egg‘, അഥവാ ‘മുട്ടയ്‌ക്കുള്ളിലെ മുട്ട’ എന്ന് പറയും. മുട്ടയുടെ ഉള്ളിൽ മറ്റൊരു മുട്ട കിട്ടിയെന്നതുകൊണ്ട് അത് അസാധാരണ ഇനം കോഴി അല്ലെന്നാണ് പറയുന്നത്. മുട്ടയുടെ രൂപീകരണ സമയത്ത് അണ്ഡവാഹിനിയിലെ അസാധാരണമായ ചലനവും, egg formationന്റെ ക്രമത്തിലുള്ള വ്യതിയാനവുമാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണം.

സാധാരണയായി ഒരു കോഴിയുടെ അണ്ഡാശയത്തിൽ നിന്ന് പുറത്തുവരുന്ന മഞ്ഞക്കുരു (yolk) അണ്ഡവാഹിനിയിലൂടെ (oviduct) സഞ്ചരിക്കുമ്പോഴാണ് അതിന് ചുറ്റും വെള്ളക്കരു (albumen), shell membranes, ഒടുവിൽ കാൽസ്യം കാർബണേറ്റ് കൊണ്ടുള്ള പുറംതോട് എന്നിവ രൂപപ്പെടുന്നത്.

എന്നാൽ, വളരെ അപൂർവമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മുട്ട അണ്ഡവാഹിനിയിൽ സാധാരണ ദിശയ്‌ക്ക് വിപരീതമായി പിന്നിലേക്ക് നീങ്ങുന്ന അവസ്‌ഥയുണ്ടാകാം (reverse peristalsis). പെട്ടെന്നുണ്ടാകുന്ന ഭയം, വെപ്രാളം എന്നിവ ഇതിന് കാരണമായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ മുട്ടയ്‌ക്ക് വീണ്ടും അണ്ഡവാഹിനിയിലൂടെ തിരികെ സഞ്ചരിക്കാനുള്ള അവസരം ലഭിക്കും.

അതോടൊപ്പം മറ്റൊരു developing ovum (egg cell) ഉണ്ടാവുകയും, ഇതിനോടൊപ്പം വെള്ളക്കരു (albumen), shell membranes, calcium എന്നീ ക്രമത്തിൽ നിക്ഷേപിക്കപ്പെടുന്നു. ഇതിന്റെ ഫലമായി പുറത്തെത്തുന്ന മുട്ടയുടെ പുറമെ നിന്നും നോക്കുമ്പോൾ ഒരു സാധാരണ വലിയ മുട്ടയായും, അത് പൊട്ടിക്കുമ്പോൾ അതിനകത്ത് മറ്റൊരു മുട്ടയായും കാണപ്പെടാം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE