മാസപ്പടിക്കേസ്; എസ്ഐടി രൂപീകരിച്ചു, എസ്‌പി വിക്രമന് അന്വേഷണ ചുമതല

ആദ്യഘട്ടത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തുകൊണ്ടുള്ള അന്വേഷണത്തിലേക്ക് കടക്കില്ല. രേഖകളും വസ്‌തുതകളും പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തിയേക്കും.

By Senior Reporter, Malabar News
Veena Pinarayi Vijayan CMRL Case

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്‌പി വിക്രമനാണ് അന്വേഷണ ചുമതല.

ഡിവൈഎസ്‌പിമാരും ഇൻസ്‌പെക്‌ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം. മൂന്ന് ഡിവൈഎസ്‌പിമാരും അഞ്ച് ഇൻസ്‌പെക്‌ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്‌ഥരെയും എസ്ഐടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തുകൊണ്ടുള്ള അന്വേഷണത്തിലേക്ക് കടക്കില്ല. രേഖകളും വസ്‌തുതകളും പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തിയേക്കും. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ തുടർനടപടികളിലേക്കും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിലേക്കും കടക്കുകയുള്ളൂ.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡിക്ക് മൊഴി നൽകിയ ഉദ്യോഗസ്‌ഥരുടെയും മറ്റ് ആളുകളുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് സംഘം കടക്കുക.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE