കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റു മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം.
സംഭവത്തിന് പിന്നാലെ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് അശ്വന്തിനെ പിടികൂടി പോലീസിന് കൈമാറി. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയതായാണ് റിപ്പോർട്. കാർ, ഇരുചക്രവാഹനങ്ങളിലാണ് ഇയാളുടെ വാഹനം ഇടിച്ചത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ് അശ്വന്ത്.
Most Read| ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി



































