പാലക്കാട് സ്വദേശി 60 കോടിയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ അറസ്‌റ്റിൽ

ത്രിഡി എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്.

By Central Desk, Malabar News
A Palakkadian was arrested in Nedumbassery with drugs worth 60 crores
പ്രതീകാത്‌മക ചിത്രം
Ajwa Travels

കൊച്ചി: 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ അറസ്‌റ്റിൽ. സിംബാവേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇയാൾ ഡെൽഹിയിലേക്ക് പോകാനായി ടിക്കറ്റ് ബുക് ചെയ്‌തിരുന്നു.

ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു ലഹരി മരുന്നുകള്‍. ആര്‍ക്ക് വേണ്ടിയാണ് കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയതെന്ന് നാർക്കോട്ടിക്‌സ് വിഭാഗം അന്വേഷിക്കുന്നുണ്ട്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നFടത്തിയ പരിശോധനയിലാണ് 30 കിലോയുടെ ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തത്.

ത്രിഡി എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ മെഥാക്വിനോള്‍ എന്ന ലഹരി മരുന്നാണ് ഇവയെന്ന് അധികൃതർ പറയുന്നു. പിടിച്ചെടുത്ത വസ്‌തുക്കൾ കൂടുതൽ പരിശോധനക്കായി സര്‍ക്കാര്‍ ലാബോറട്ടറിയിലേക്ക് അയച്ചു. മുരളീധരനെ നര്‍ക്കോട്ടക്‌സ് വിഭാഗത്തിന് കൈമാറി.

Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE