മുടി നരയ്‌ക്കുന്നോ? ഭക്ഷണത്തില്‍ വേണം അൽപം ശ്രദ്ധ

By News Bureau, Malabar News
Ajwa Travels

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് അകാലനിര. ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. ‘സ്‌ട്രെസ്’, വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്‌ഥ ബാധിക്കുന്നത്, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനരയ്‌ക്ക് കാരണമായേക്കാം.

നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം നര കയറുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ പരിഹരിക്കാൻ ജീവിതരീതികള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും.

തലയോട്ടിയില്‍ മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്ത് (ഹെയര്‍ ഫോളിക്കിള്‍) കാണപ്പെടുന്ന ‘പിഗ്‌മെന്റ് കോശങ്ങള്‍’ ഉൽപാദിപ്പിക്കുന്ന ‘മെലാനിന്‍’ എന്ന കെമിക്കല്‍ ആണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. പ്രായമാകുമ്പോള്‍ ഈ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നതോടെ മെലാനിന്‍ ഉൽപാദനം കുറയുന്നു. ഇതോടെയാണ് മുടിയില്‍ നര വരുന്നത്.

ഈ ഘട്ടത്തില്‍ നമുക്ക് കാര്യമായ പരിഹാരങ്ങളൊന്നും ചെയ്യുക സാധ്യമല്ല. അതേസമയം ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് വില്ലനാകുന്നതെങ്കില്‍ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാം.

ഡയറ്റില്‍ തന്നെ ചിലത് ശ്രദ്ധിക്കാനായാല്‍ നരയിൽ നിന്നും രക്ഷനേടാനാകും. മെലാനിന്‍ ഉൽപാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

grey hair_preventions

  • സിട്രസ് ഫ്രൂട്ട്‌സ് ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. വൈറ്റമിന്‍-ഡി, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍-ഇ, വൈറ്റമിന്‍-എ എന്നിവയുടെ സ്രോതസാണ് സിട്രസ് ഫ്രൂട്ട്‌സ്. ഇവയെല്ലാം മെലാനിന്‍ ഉൽപാദനം കൂട്ടാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
  • ഇലകള്‍ കാര്യമായി അടങ്ങിയ പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ് എല്ലാം നല്ലത് തന്നെ. ഇവയും മെലാനിന്‍ ഉൽപാദനം കൂട്ടാന്‍ സഹായിക്കുന്നു.
  • ഡാര്‍ക് ചോക്ളേറ്റ് കഴിക്കുന്നതും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. അതുകൊണ്ട് തന്നെ പിഗ്‌മെന്റ് കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ചോക്ളേറ്റ് നല്ലതാണ്.
  • ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും ആന്റി ഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: അമ്പരപ്പിച്ച് സൗബിൻ; ‘ജിന്ന്’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE