യുദ്ധം ഉടൻ തീരും, ഏത് വഴിക്കായാലും ഞങ്ങളാണ് ജയിക്കുക; ട്രംപ്

ഖത്തർ ആണ് സമാധാനക്കരാർ ഉറപ്പാക്കാനായി ഇപ്പോൾ പ്രധാനമായും മധ്യസ്‌ഥത വഹിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ഖത്തർ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് ഇറാനിയൻ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

By Senior Reporter, Malabar News
donald-trump
ഡൊണാൾഡ് ട്രംപ്

വാഷിങ്ടൻ: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി ശ്രമിക്കുന്ന മധ്യസ്‌ഥരുമായി യുഎസ് ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, യുദ്ധത്തിൽ യുഎസ് ആണ് ജയിക്കാൻ പോകുന്നതെന്ന ട്രംപിന്റെ പ്രസ്‌താവനയിൽ ഇറാന് അതൃപ്‌തി ഉള്ളതായാണ് വിവരം.

”ഇറാനുമായുള്ള യുദ്ധം ഉടൻ തീരും. ഏത് വഴിക്കായാലും ഞങ്ങളാണ് ഈ യുദ്ധം ജയിക്കുക. അത് ഉടനെയുണ്ടാകും”- ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യുദ്ധം തീരുന്നതോടെ എണ്ണവില ഇടിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഖത്തർ ആണ് സമാധാനക്കരാർ ഉറപ്പാക്കാനായി ഇപ്പോൾ പ്രധാനമായും മധ്യസ്‌ഥത വഹിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ഖത്തർ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് ഇറാനിയൻ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. യുദ്ധം നിർത്തണോ എന്ന് ട്രംപിന് തീരുമാനിക്കാമെന്നും മറിച്ച്, ആക്രമണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സമ്പൂർണ യുദ്ധത്തിന് ഇറാൻ സജ്‌ജമാണെന്നും അബ്ബാസ് അരാഗ്‌ചി പറഞ്ഞിരുന്നു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഏത് വ്യവസ്‌ഥകളാണ് യുഎസ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത് എന്ന കാര്യത്തിൽ വ്യക്‌തതയില്ല. യുദ്ധം നിർത്താനും ഹോർമുസ് തുറക്കാനും ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ട്രംപ് തള്ളിയിരുന്നു. ആണവായുധം നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന വാദത്തിലാണ് ട്രംപ് ഉറച്ചുനിൽക്കുന്നതെന്നാണ് സൂചന.

Most Read| കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം; സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE