സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസ്

ഒക്‌ടോബർ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശിച്ച് മുംബൈ പോലീസ് ഇമ്രാൻ ഖാന് നോട്ടീസ് അയച്ചു.

By Senior Reporter, Malabar News
Imran Khan
ഇമ്രാൻ ഖാൻ

മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്‌തിയാണ്‌ ഇമ്രാൻ ഖാൻ.

ഒക്‌ടോബർ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശിച്ച് മുംബൈ പോലീസ് ഇമ്രാൻ ഖാന് നോട്ടീസ് അയച്ചു. ഇമ്രാൻ ഖാന് പൂർണ ഇന്ത്യൻ പൗരത്വമില്ലെന്നാണ് പോലീസ് പറയുന്നത്. യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമാണ് ഉള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്‌ടോബർ പത്തിന് സിജെപി മുംബൈയിൽ നടത്തിയ പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.

അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്‌റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പോലീസ് പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ, താൻ ഏതെങ്കിലും രാഷ്‌ട്രീയ സംഘടനയുടെ പ്രതിനിധിയായല്ല, മറിച്ച് മുംബൈയിലെ ഒരു സാധാരണ താമസക്കാരൻ എന്ന നിലയിലാണ് എത്തിയതെന്നും ഇമ്രാൻ ഖാൻ വ്യക്‌തമാക്കിയിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും ജനങ്ങളുടെ ശബ്‌ദം അടിച്ചമർത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE