സിജെപിയുടെ ‘തിരംഗ’ മാർച്ച് ഇന്ന്; തടയിടാൻ പോലീസ്, പിന്നോട്ടില്ലെന്ന് ദീപ്‌കെ

വൈകീട്ട് അഞ്ചിന് കൊണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

By Senior Reporter, Malabar News
delhi-jantar-mantar-cjp-protest
Rep. Image

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ച് ഇന്ന്. വൈകീട്ട് അഞ്ചിന് കൊണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ജയിലിലടച്ച നടപടിക്കെതിരെയാണ് പ്രതിഷേധാഹ്വാനം. ഡെൽഹിയിലെത്താൻ കഴിയാത്തവർ തങ്ങളുടെ സ്വന്തം നഗരങ്ങളിൽ തിരംഗ മാർച്ച് സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ‘ലെഹ്‌രാ ദോ തിരംഗ’ (പാറിപ്പറക്കട്ടെ ത്രിവർണ പതാക) എന്നാണ് പ്രതിഷേധ ക്യാമ്പയിന് പേരിട്ടിരിക്കുന്നത്.

ജയിലിലടച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ത്രിവർണ പതാക ഉയർത്തുമെന്നും ദീപ്‌കെ പറഞ്ഞു. നാളെ നരേന്ദ്രമോദിയുടെ റാലിയിൽ തിരംഗയുമായി എത്തിയാൽ റാലി റദ്ദാക്കുമോ? നിങ്ങൾ പാറ്റകളെ ഇങ്ങനെ പേടിക്കുന്നത് എന്തിനെന്നും ദീപ്‌കെ ചോദിച്ചു. രാജ്യത്തെ ഒരു സർക്കാരും ദേശീയ പതാക ഉയർത്തിയതിന് ആരെയും ജയിലിൽ ഇട്ടിട്ടില്ലെന്നും അത് ഒരു അപരാധമാണെങ്കിൽ ഔദ്യോഗികമായി മോദി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിജെപി മാർച്ചിന് തടയിടാൻ ഡെൽഹി പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ പാർക്കിൽ 25,000 പോലീസ്, അർധ സൈനിക വിഭാഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയ സിസിടിവി ക്യാമറകളും സ്‌ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്‌റ്റഡിയിൽ എടുക്കാൻ നീണ്ട നിലകളിലായി ബസുകൾ നിർത്തിയിട്ടുണ്ട്.

കൊണാട്ട് പ്ളേസിന്റെ സെൻട്രൽ പാർക്ക് ഇതിനോടകം അടച്ചിട്ടുണ്ട്. സിജെപിക്ക് പിന്തുണയുമായി എസ്എഫ്ഐ, എഐഎസ്എഫ്, ഐസ അടക്കമുള്ള ഇടതുസംഘടനകളും ഇന്നത്തെ സമരത്തിൽ പങ്കെടുക്കും, എൻഎസ്‌യുഐയുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. പ്രശാന്ത് ഭൂഷൺ അടക്കമുള്ള പൗരപ്രമുഖരും സമരത്തിൽ പങ്കെടുക്കും.

രണ്ടുദിവസത്തിന് ശേഷം മാത്രമേ സെൻട്രൽ പാർക്ക് തുറക്കൂ എന്നാണ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള സജ്‌ജീകരണങ്ങൾക്ക് പുറമെ 5000 ഉദ്യോഗസ്‌ഥരെ കൂടി കൂടുതലായി വിന്യസിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആളുകൾ കൂട്ടം കൂടാതിരിക്കാൻ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE