വീട്ടിൽ വെച്ച് എംഡിഎംഎ വിൽപ്പന; മലപ്പുറം വണ്ടൂരിൽ മൂന്നുപേർ അറസ്‌റ്റിൽ

ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 87.73 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

By Senior Reporter, Malabar News
wandoor mdma arrest
അറസ്‌റ്റിലായ പ്രതികൾ

വണ്ടൂർ: ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 87.73 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ മലപ്പുറം വണ്ടൂരിൽ അറസ്‌റ്റിൽ. കാരാട് ഊട്ടുപുറം സ്വദേശി ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ് കുമാർ (35), വണ്ടൂർ കാരാട് പടവെട്ടി വീട്ടിൽ അരുൺ (24) എന്നിവരാണ് അറസ്‌റ്റിലായത്‌.

വണ്ടൂർ കാരാട് ഊട്ടുപുറത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്‌ടർ ടി ഷിജുമോനും നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ പിആർ ജിഷ്‌ണുവും എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിലെ അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.

പ്രതികളായ അരുണും മഹേഷ് കുമാറും ചേർന്ന് ബെംഗളൂരുവിൽ പോയി കാറിൽ കടത്തിക്കൊണ്ടുവന്നതാണ് എംഡിഎംഎ. ഷൈജേഷിന്റെ വീട്ടിൽ വെച്ചാണ് ഇവ പിടികൂടിയത്. എക്‌സൈസ് സംഘം വീട്ടിലെത്തുമ്പോൾ എംഡിഎംഎ വിൽപ്പനയ്‌ക്കായി തയ്യാറാക്കുകയായിരുന്നു. 5980 രൂപയും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.

Most Read| ഒടുവിൽ സമവായം; എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE