ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. ‘പീപ്പിൾ എഗൻസ്‌റ്റ് എസ്‌ഐആർ’ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഡെൽഹിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും.
അതിനിടെ, പീസ് ബോണ്ട് ചോദ്യം ചെയ്‌തുള്ള നേഹാ ബോറയുടെ ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നു. സിജെപി നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നൽകാനൊരുങ്ങുകയാണ് ഡെൽഹി പോലീസ്. കർശന ജാമ്യ വ്യവസ്‌ഥയിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ഡെൽഹി പോലീസ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഇന്നലെ ഹാജരായില്ല.
ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഏഴുദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞദിവസം രാത്രിയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും മോചിതനായത്.
സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുന്നോട്ടുവെച്ചത് കർശന ഉപാധികളായിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കൾ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പ് നൽകിയിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്




































