ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; അസി. എൻജിനിയർക്ക് സസ്‌പെൻഷൻ

മരിച്ച ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കെഎസ്ഇബി തീരുമാനിച്ചു.

By Senior Reporter, Malabar News
suspension
Representational Image

മലപ്പുറം: വൈദ്യുതി ലൈനിന്റെ സ്‌റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. മലപ്പുറം വെന്നിയൂർ അസിസ്‌റ്റന്റ്‌ എൻജിനിയർ ബിജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. മരിച്ച ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കെഎസ്ഇബി തീരുമാനിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് (13) മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ച് ഞായറാഴ്‌ച ആയിരുന്നു അപകടം. വയലിൽ ട്രാക്‌ടർ ഉപയോഗിച്ച് കൃഷിക്കായി നിലം ഒരുക്കുന്നത് കാണാനായി കൂട്ടുകാർക്കൊപ്പം എത്തിയ ജുനൈദിനാണ് സ്‌റ്റേ വയറിൽ കൈ കൊണ്ട് പിടിച്ചപ്പോൾ ഷോക്കേറ്റത്.

കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്‌ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. സ്‌റ്റേ കമ്പിയുടെ ഒരുഭാഗം ഹൈ വോൾട്ടേജ് ലൈനിൽ തട്ടിനിൽക്കുന്ന നിലയിൽ ആയിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ ഇടപെട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സംഭവത്തെ കുറിച്ച് മന്ത്രി അപകടമുണ്ടായ ദിവസം തന്നെ റിപ്പോർട് തേടിയിരുന്നു. പിന്നാലെ കെഎസ്ഇബി മാപ്പും പറഞ്ഞിരുന്നു. 14കാരന്റെ മരണത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ജില്ലാ കലക്‌ടർ, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE