ബോർഡ് കോർപറേഷനുകളിൽ നാഥനില്ലാത്ത അവസ്‌ഥ, യോഗം ചേരുന്നില്ല; ആർഎസ്‌പി

ആർഎസ്‌പി ദേശീയ സമ്മേളന തീയതി പ്രഖ്യാപിച്ചുകൊണ്ട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു എൻകെ. പ്രേമചന്ദ്രൻ എംപി. ഏപ്രിൽ എട്ടുമുതൽ 11 വരെ കൊല്ലത്ത് വെച്ചാണ് ദേശീയ സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനം മാർച്ചിൽ തിരുവനന്തപുരത്ത് നടക്കും.

By Senior Reporter, Malabar News
NK Premachandran
എൻകെ പ്രേമചന്ദ്രൻ എംപി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും സർക്കാരിനെ വിമർശിച്ച് ആർഎസ്‌പി. ബോർഡ് കോർപറേഷനുകളിൽ നാഥനില്ലാത്ത അവസ്‌ഥയാണ്‌ ഉള്ളതെന്ന് ആർഎസ്‌പി നേതാവും എംപിമായുമായ എൻകെ. പ്രേമചന്ദ്രൻ പറഞ്ഞു.

പല മോഡുകളുടെയും കോർപറേഷൻ പ്രവർത്തനം നിർജീവമാണ്. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണം. മന്ത്രിസഭയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും, അതത് കാലത്തെ രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ച ചെയ്‌തുകൊണ്ടുള്ള യുഡിഎഫ് യോഗങ്ങളിലൂടെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമെന്നും എംപി അഭിപ്രായപ്പെട്ടു.

മന്ത്രിസഭയിലെ അംഗങ്ങളെ കൂടാതെ കൂടുതൽ ക്യാബിനറ്റ് പദവി കൂട്ടുന്നത് ശരിയല്ല. എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫിന്റെ നയമെങ്കിൽ എഎ. അസീസിനും ക്യാബിനറ്റ് പദവി നൽകണം. വിഭജനങ്ങളിൽ കൃത്യമായ പ്രാധാന്യം ആർഎസ്‌പിക്ക് ലഭിക്കണം. ജനാധിപത്യ സംവിധാനത്തിൽ കൂടിയാലോചനകൾ ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.

കൂടിയാലോചനകളും വിവാദങ്ങളും ചർച്ചകളും പരിമിതപ്പെടുത്തുകയാണ്. അതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. നയപരമായ കാര്യങ്ങൾ കൃത്യമായി ചർച്ച ചെയ്യണം. ലീഗ് ഫോർവേഡ് ബ്ളോക്ക് നേതാക്കൾക്ക് ക്യാബിനറ്റ് പദവി നൽകിയത് യുഡിഎഫ് ചർച്ച ചെയ്‌തില്ല. അങ്ങനെയൊരു ചർച്ച നടന്നതായി അറിവില്ലെന്നും എൻകെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

ആർഎസ്‌പി ദേശീയ സമ്മേളന തീയതി പ്രഖ്യാപിച്ചുകൊണ്ട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഏപ്രിൽ എട്ടുമുതൽ 11 വരെ കൊല്ലത്ത് വെച്ചാണ് ദേശീയ സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനം മാർച്ചിൽ തിരുവനന്തപുരത്ത് നടക്കും.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE