ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

കർണാടക സ്വദേശിനിയായ പത്തുവയസുകാരി ഇറ ആദിത്യ റൗട്ട്, 2026 ഒക്‌ടോബർ 18ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഷഹീദ് ദ്വീപിലുള്ള (നീൽ ഐലൻഡ്) ഡൈവ് ട്രൈബ് സെന്ററിൽ വെച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

By Senior Reporter, Malabar News
Ira Aditya Raut
ഇറ ആദിത്യ റൗട്ട്

പത്താം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ എന്ന ലോക റെക്കോർഡ് നേടി കർണാടക സ്വദേശിനി ഇറ ആദിത്യ റൗട്ട്. 2026 ഒക്‌ടോബർ 18ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഷഹീദ് ദ്വീപിലുള്ള (നീൽ ഐലൻഡ്) ഡൈവ് ട്രൈബ് സെന്ററിൽ വെച്ചാണ് ഇറ ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഇതോടൊപ്പം അന്നേ ദിവസം തന്നെ അഞ്ചിലധികം റെക്കോർഡുകളും ഈ പത്തുവയസുകാരിയെ തേടിയെത്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ, ഏറ്റവും കൂടുതൽ ഹാൻഡ് സിഗ്‌നൽസ് നൽകിയ വ്യക്‌തി, ഒരു മിനിറ്റിനുള്ളിൽ വെള്ളത്തിനടിയിലൂടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്‌തി എന്നിങ്ങനെ ആറ് ബഹുമതികളാണ് അന്ന് മാത്രം ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്.

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സാണ് ഇറയുടെ നേട്ടത്തെ അംഗീകരിച്ച് അഭിനന്ദനം അറിയിച്ചത്. കാർവറിലെ നോവൽ ചിൽഡ്രൻ സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയാണ് ഇറ. മാതാപിതാക്കളായ സ്‌നേഹ് ബുഡകോട്ടിയും ആദിത്യയും നാവിക സേനയിലെ ജോലി ചെയ്യുന്നത്. ഇരുവരുടെയും പ്രോൽസാഹനമാണ് ചെറുപ്രായത്തിലെ നേട്ടത്തിന് കാരണം.

സമുദ്ര ജീവികളെ കുറിച്ച് പഠിക്കാനും സമുദ്രലോകത്തെ അടുത്തറിയാനുമാണ് ഇറയ്‌ക്ക് ആഗ്രഹം. ചെറുപ്രായത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാനായതിൽ സന്തോഷമുണ്ടെന്നും സ്‌കൂബ ഡൈവിങ്ങിൽ കൂടുതൽ സജീവമായി പങ്കെടുക്കുമെന്നും ഇറ പറയുന്നു. കുടുംബത്തിന്റെയും പരിശീലകന്റെയും പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്നും ഇറ പറഞ്ഞു.

റെക്കോർഡുകൾ ഇവ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ, ഒരു മിനിറ്റിനുള്ളിൽ കൂടുതൽ ഹാൻഡ് സിഗ്‌നലുകൾ, വെള്ളത്തിനടിയിലൂടെ 50 മീറ്ററുകൾ നീന്തി, 30 ഡൈവിങ് ഉപകരണങ്ങൾ സമുദ്രത്തിനടിയിൽ വെച്ച് മീറ്ററുകൾ നീന്തി, 30 ഡൈവിങ് ഉപകരണങ്ങൾ സമുദ്രത്തിനടിയിൽ വെച്ച് തിരിച്ചറിഞ്ഞത്, ഫ്‌ളാഷ് കാർഡുകൾ മുഖേന 45 സമുദ്ര ജീവികളെ തിരിച്ചറിഞ്ഞു. ഒരുദിവസം തന്നെ ഏറ്റവും കൂടുതൽ വ്യക്‌തി എന്നിങ്ങനെ ആറ് റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE