എൽപിഎസ്‌ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്‌ക്കാനാകില്ല- മുഖ്യമന്ത്രി

അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്ക് നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

By Senior Reporter, Malabar News
VD Satheesan

തിരുവനന്തപുരം: എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എൽപി സ്‌കൂളിലെ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്‌ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപകർക്ക് നിയമനം നൽകാൻ കഴിയില്ലെന്നും നിലവിൽ പല ജില്ലകളിലും ഇതിലും താഴെയാണ് അനുപാതമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിൽ 1:11 ആണ് അനുപാതം. ഇതുവെച്ച് ഇപ്പോഴത്തെ അനുപാതം 1:19 ആണ്. സർക്കാർ യുപി സ്‌കൂളിൽ ആകെ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരുമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഈ സാഹചര്യത്തിൽ എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ അനുപാതം കുറയ്‌ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. സമരസമിതി ഉന്നയിച്ച അഞ്ചിൽ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സമരസമിതിയുമായി വീണ്ടും ചർച്ച നടത്തും. സമരം അവസാനിക്കുമെന്ന ധാരണ ഉണ്ടായാൽ അംഗീകരിച്ച നാല് ആവശ്യങ്ങളിൽ ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

തസ്‌തികയില്ലാതെ വിജ്‌ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് പിഎസ്‌സിയുമായി ചർച്ച നടത്തും. പല ലിസ്‌റ്റുകളിലും ഫസ്‌റ്റ് റാങ്കുകാർക്ക് പോലും നിയമനം നൽകാൻ കഴിയാത്ത സ്‌ഥിതിയിലേക്ക് പോകുകയാണ്. ഈ വിഷയങ്ങൾ എല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സ്പോർട്‌സ് ബിൽ, പബ്ളിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, റാഗിങ് നിരോധന ബിൽ എന്നിവയ്‌ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാല ബിൽ ഉൾപ്പടെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE