ഇരിട്ടി ശോഭ കൊലക്കേസ്; പ്രതി മഞ്‌ജുനാഥിന് ജീവപര്യന്തം തടവും പിഴയും

2017 ജനുവരി 14ന് പുലർച്ചെയാണ് ഇരിട്ടിയിലെ കടവരാന്തയിൽ രണ്ട് മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ശോഭയെ മഞ്‌ജുനാഥ്‌ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി ബസ് സ്‌റ്റാഡിനടുത്തുള്ള കിണറ്റിൽ തള്ളിയത്.

By Senior Reporter, Malabar News
Iritty Sobha Murder Case
പ്രതി മഞ്‌ജുനാഥ്‌

തലശ്ശേരി: കണ്ണൂർ ഇരിട്ടി ശോഭ (27) കൊലക്കേസിൽ പ്രതി കർണാടക തിമ്മ രാജനഹള്ളി സ്വദേശിയായ മഞ്‌ജുനാഥിന് (55) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവാണ് മഞ്‌ജുനാഥ്‌. 2017 ജനുവരി 14ന് പുലർച്ചെയായിരുന്നു ശോഭയെ മഞ്‌ജുനാഥ്‌ കൊലപ്പെടുത്തിയത്. ഇരിട്ടിയിലെ കടവരാന്തയിൽ രണ്ട് മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ശോഭ. മഞ്‌ജുനാഥ്‌ ശോഭയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി ബസ് സ്‌റ്റാഡിനടുത്തുള്ള കിണറ്റിൽ തള്ളുകയായിരുന്നു.

ശോഭയുടെ ആറ് വയസായ മകൾ സംഭവം കണ്ടതായി മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. കർണാടകയിൽ ഭാര്യയുമായി കഴിയുകയായിരുന്ന മഞ്‌ജുനാഥ്‌ തുംങ്കൂർ മരളന ഹള്ളിയിൽ ഭർത്താവ് രാജുവിനൊപ്പം കഴിയുകയായിരുന്ന ശോഭയെ പരിചയപ്പെടുകയായിരുന്നു. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

രാജുവിനെ കൊലപ്പെടുത്തി മറവ് ചെയ്‌ത ശേഷം ഇരുവരും കേരളത്തിലെത്തി. വിവിധയിടങ്ങളിൽ താമസിച്ച ശേഷം ഇരിട്ടിയിലെത്തി. കൊലപാതകം നടക്കുന്നതിന് തലേദിവസം നാട്ടിലുള്ള ഭാര്യയെയും മകനെയും കാണാൻ പോകണമെന്ന് മഞ്‌ജുനാഥ് പറഞ്ഞത് ശോഭ എതിർത്തു. ഇതോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കാര്യം പോലീസിൽ അറിയിക്കുമെന്ന് ശോഭ മഞ്‌ജുനാഥിനെ ഭീഷണിപ്പെടുത്തി.

ഇതിൽ പ്രകോപിതനായ മഞ്‌ജുനാഥ്‌ ശോഭയെ കൊലപ്പെടുത്തിയ ശേഷം ശോഭയുടെ രണ്ട് മക്കളെയും ട്രെയിനിൽ ഉപേക്ഷിക്കുകയായിരുന്നു. മൈസൂരുവിലും ബെംഗളൂരുവിലും എത്തിയ ശേഷം ട്രെയിനിലാണ് കുട്ടികളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞത്.

അന്നത്തെ പ്രൊബേഷൻ എസ്‌ഐ ആയിരുന്ന അർഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി കുട്ടികളെ കണ്ടെത്തി സംരക്ഷണം ഒരുക്കുകയായിരുന്നു. 2017 ഫെബ്രുവരി 21നാണ് മഞ്‌ജുനാഥിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ‘ഉയിർ’ സിനിമയ്‌ക്ക്‌ പ്രചോദനമായത് ഏറെ ശ്രദ്ധ നേടിയ ഈ കൊലക്കേസാണ്.

Most Read| അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE