തൃശൂർ: പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. കിഴുപ്പുള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷൈനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹം ഉണ്ടായിരുന്നത്.
സന്തോഷത്തിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കുകയിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിൽ ലക്ഷ്മി ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിവരികയാണ് സന്തോഷ്. സംഭവത്തിൽ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


































