മുംബൈ: മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍. മൊബൈല്‍ ആപ്പ് വഴിയാണ് മയക്കുമരുന്ന് വിൽപന പുരോഗമിച്ചത്. ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറായ യാഷ് കലാനിയാണ് അറസ്‌റ്റിലായത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത മയക്കുമരുന്ന് കൊറിയര്‍ വഴി ഇന്ത്യയിലുടനീളം വിതരണം ചെയ്യുകയായിരുന്നു. ആന്റി നാര്‍കോട്ടിക്‌സ് സെല്‍ (എഎന്‍സി) ആണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്.
ബാന്ദ്രയില്‍നിന്ന് രണ്ടു പേരെ എഎന്‍സി പിടികൂടിയതോടെയാണ് മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത് 1.62 കോടിയുടെ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. ഇന്ത്യയില്‍ ഗ്രാമിന് 1800 രൂപ മുതല്‍ 3000 രൂപവരെ വിലയുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
Read also: ജമ്മു കശ്‌മീരില്‍ ഭൂചലനം; ആളപായമില്ല




































