കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജുവിന് ഒന്നാം റാങ്ക്

ഫാർമസി വിഭാഗത്തിൽ തൃശൂർ പോട്ട കൊഞ്ചത്ത് വീട്ടിൽ വിനായക് നാരായണനാണ് ഒന്നാം റാങ്ക്.

By Senior Reporter, Malabar News
KEAM Rank List Controversy
Representational image

തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ്ങിൽ 79,717 പേർ വിജയിച്ചു. ഫാർമസിയിൽ 26,943 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

എറണാകുളം അയ്യംപുഴ കാച്ചപ്പിള്ളി ഹൗസിൽ റോഷൻ രാജുവിനാണ് എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക്. കണ്ണൂർ ചേരുവഞ്ചേരി മണിയാറ്റപ്പറമ്പിൽ ധ്യാൻ തേജ് മണപ്പാട്ടിക്ക് രണ്ടാം റാങ്കും തൃശൂർ എരവത്തൂർ കോഴിപ്പിള്ളിൽ ഹൗസിൽ കെആർ വിസ്‌മയക്ക് മൂന്നാം റാങ്കും ലഭിച്ചു.

ഫാർമസി വിഭാഗത്തിൽ തൃശൂർ പോട്ട കൊഞ്ചത്ത് വീട്ടിൽ വിനായക് നാരായണനാണ് ഒന്നാം റാങ്ക്. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ജെസൈ ജസ്‌റ്റിന് രണ്ടാം റാങ്കും മലപ്പുറം കാവനൂർ നടുക്കണ്ടിയിൽ വീട്ടിൽ ദിയ എഎൻ ഫാത്തിമയ്‌ക്ക് മൂന്നാം റാങ്കും ലഭിച്ചു. വിജയികളെ മന്ത്രി റോജി എം ജോൺ അഭിനന്ദിച്ചു.

ഫലമറിയാൻ: http://cee.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE