മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ ” എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ 252ആമത്തെ ചിത്രം കൂടിയാണ് ‘പാപ്പൻ’. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്സ് അടക്കമുള്ള ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടിൽ നിന്നും ഒരു തട്ടുപൊളിപ്പൻ ആക്ഷൻ സിനിമയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ക്രൈം ത്രില്ലറാണ് ചിത്രം. മാത്യു പാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പോലീസ് വേഷത്തിൽ സുരേഷ് ഗോപി തിരിച്ചെത്തുന്നു എന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. നീത പിള്ള, നൈല ഉഷ, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read Also: ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 520,00 കടന്നു