ജോഷിയുടെ ‘പാപ്പൻ’; സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ

By Staff Reporter, Malabar News
pappan-movie
Ajwa Travels

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. “പാപ്പൻ ” എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. സുരേഷ്‌ ഗോപിയുടെ 252ആമത്തെ ചിത്രം കൂടിയാണ് ‘പാപ്പൻ’. ലേലം, വാഴുന്നോർ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ് അടക്കമുള്ള ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടിൽ നിന്നും ഒരു തട്ടുപൊളിപ്പൻ ആക്ഷൻ സിനിമയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ക്രൈം ത്രില്ലറാണ് ചിത്രം. മാത്യു പാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്‌ഥനായി സുരേഷ് ഗോപി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പോലീസ് വേഷത്തിൽ സുരേഷ് ഗോപി തിരിച്ചെത്തുന്നു എന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. നീത പിള്ള, നൈല ഉഷ, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read Also: ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 520,00 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE