ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 520,00 കടന്നു

By Staff Reporter, Malabar News
Ajwa Travels

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്‌സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റും ഉയർന്ന് 15,285 പോയിന്റിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 367 ഓഹരികൾ നഷ്‌ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒൻജിസി തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.7 ശതമാനത്തിലേറെ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും 0.5 ശതമാനത്തോളം ഉയർന്നു.

Read Also: ജാതിയാധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE