തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ സ്കൂളിന്റെ പൊതു ചുമതലക്ക് പുറമെ ആഴ്ചയിൽ 25 പിരിയഡുകൾ വരെ അധ്യാപനം നടത്തണമെന്ന് നേരത്തെ ചട്ടമുണ്ടായിരുന്നു.
ഈ ചട്ടമാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച് ബാക്കിവരുന്ന 14 പിരിയഡുകൾ ബന്ധപ്പെട്ട വിഷയത്തിൽ പിരിയഡ് കുറവുള്ള ജൂനിയർ അധ്യാപകർ ക്ളാസുകൾ എടുക്കണം. അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. അടുത്ത അധ്യയന വർഷം മുതലാവും ഈ തീരുമാനം നടപ്പിലാക്കുക.
Read Also: വാളയാർ കേസ്; തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ