സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി

By Staff Reporter, Malabar News
principal
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ സ്‌കൂളിന്റെ പൊതു ചുമതലക്ക് പുറമെ ആഴ്‌ചയിൽ 25 പിരിയഡുകൾ വരെ അധ്യാപനം നടത്തണമെന്ന് നേരത്തെ ചട്ടമുണ്ടായിരുന്നു.

ഈ ചട്ടമാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച് ബാക്കിവരുന്ന 14 പിരിയഡുകൾ ബന്ധപ്പെട്ട വിഷയത്തിൽ പിരിയഡ് കുറവുള്ള ജൂനിയർ അധ്യാപകർ ക്‌ളാസുകൾ എടുക്കണം. അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദിവസവേതന അടിസ്‌ഥാനത്തിൽ അധ്യാപകരെ നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. അടുത്ത അധ്യയന വർഷം മുതലാവും ഈ തീരുമാനം നടപ്പിലാക്കുക.

Read Also: വാളയാർ കേസ്; തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE