കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

By Trainee Reporter, Malabar News
A dead body was found inside a burnt car in Tiruvambadi
Representational Image
Ajwa Travels

കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്‌ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.

കോഴിക്കോടുള്ള വ്യാപാരിയായ പ്രജീഷിന്റേതാണ് കാർ. തൊട്ടടുത്തുള്ള ടർഫിൽ ഫുട്ബോൾ കളിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. വണ്ടി നിർത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഈ സമയത്ത് ആളുകൾ ഓടിക്കൂടി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പുതിയ ലാൻഡ്‌റോവറിന്റെ ലെവാർ കാറിനാണ് തീ പിടിച്ചത്.

Most Read: വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE