പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

By Trainee Reporter, Malabar News
Mobile-Phone-Burn_
Representational Image
Ajwa Travels

കോഴിക്കോട്: പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. കോഴിക്കോട് ആണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ഫാരിസ് ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടം. സാരമായി പൊള്ളലേറ്റ ഫാരിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ, തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചിരുന്നു. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ളോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്‌ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8)യാണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കവേ പൊട്ടിത്തെറിക്കുകയായിരുന്നു.

Most Read: താനൂർ ബോട്ടപകടം; കണ്ണടച്ചിരിക്കാൻ ആകില്ല- സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE