ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആസിഡ് ആക്രമണം; ഭർത്താവ് പിടിയിൽ

By Desk Reporter, Malabar News
acid attack_2020 Aug 19
Representational Image
Ajwa Travels

ഇടുക്കി: കേരളത്തെ ഞെട്ടിച്ച് യുവതിക്കു നേരെ ആസിഡ് ആക്രമണം. ഇടുക്കി വാത്തിക്കുടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭർത്താവ് അനിൽ ആസിഡ് ഒഴിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം. ഗുരുതരമായി പൊള്ളലേറ്റ ശ്രീജയെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് അനിലിനെ മുരിക്കാശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് യുവതിക്കുനേരെ ഭർത്താവിന്റെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്കുശേഷം വീട്ടിലെത്തിയ ശ്രീജയ്ക്കുനേരെ ഭർത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE