മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം

By Syndicated , Malabar News
Kangana-Ranaut
Ajwa Travels

മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്‌ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു.

നേരത്തെ കേസിൽ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഒരു സംഘത്തിന്റെ മോശമായ പ്രവര്‍ത്തനത്തെപ്പറ്റി കങ്കണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ജാവേദ് അക്‌തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെന്ന കങ്കണയുടെ ആരോപണത്തെ തുടർന്നാണ് അക്‌തർ കോടതിയെ സമീപിച്ചത്.

കങ്കണയുടെ പരാമർശങ്ങൾ പൊതുസമൂഹത്തിൽ ജാവേദ് അക്‌തറിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും സോഷ്യൽ മീഡിയയിൽ ആക്രമങ്ങൾ നേരിടേണ്ടി വന്നെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Read also: ‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE