‘ഏജന്റ്’; മമ്മൂട്ടിയുടെ അടുത്ത തെലുങ്ക് ചിത്രം അഖിൽ അക്കിനേനിക്കൊപ്പം

By News Bureau, Malabar News
mammootty-agent-movie
Ajwa Travels

അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ൽ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’.

സുരേന്ദർ റെഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ അക്കിനേനിയും മമ്മൂട്ടിയും തുല്യ പ്രധാന്യമുള്ള വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടി പട്ടാള ഉദ്യോഗസ്‌ഥനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.

agent-movie

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം.

ഇന്ത്യയിൽ കശ്‌മീർ, ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ചിത്രീകരണം നടക്കുക. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുൽ ഹെരിയൻ. നവീൻ നൂലിയാണ് എഡിറ്റർ.

Most Read: ‘യാചിക്കാനാവില്ല, ഒരു പേന വാങ്ങൂ’; സോഷ്യൽ മീഡിയയിൽ വൈറലായി വൃദ്ധ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE