അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്

By Syndicated , Malabar News
akhilesh-yadav
Ajwa Travels

ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി പറയുന്നു എന്നായിരുന്നു അഖിലേഷ് പറഞ്ഞത്.

യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അപര്‍ണ യാദവ് ബിജെപിയിലേക്ക് പോയത്. എന്നാലിത് തങ്ങള്‍ക്ക് വെല്ലുവിളിയാകില്ല എന്ന രീതിയിലായിരുന്നു അഖിലേഷിന്റെ പ്രതികരണം. അഖിലേഷ് യാദവിന്റെ സഹോദരനായ പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ ബുധനാഴ്‌ചയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.

‘സമാജ്‌വാദി പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ട്. എനിക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ ആശയം ബിജെപിയില്‍ എത്തുമെന്നും അവിടെ ജനാധിപത്യം പുലരുമെന്നും’- അഖിലേഷ് പറഞ്ഞു. കൂടാതെ മുലായം സിംഗ് യാദവിന്റെ കുടുംബാംഗമായ പ്രമോദ് ഗുപ്‌തയും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്.

യുപിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Read also: രാജ്യത്ത് കോവിഡ് രൂക്ഷം; മാസ്‌ക് ധരിക്കാതെ കർണാടക മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE