ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ

By Staff Reporter, Malabar News
alappuzha-bypass
Ajwa Travels

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല. ഇവരുടെയും ആലപ്പുഴ നഗരസഭ അധ്യക്ഷയുടെയും പേര് ഉൾപ്പെടുത്തി മറുപടി നൽകിയിട്ടുണ്ട്. അന്തിമ ലിസ്‌റ്റിൽ ഇവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്‌ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആലപ്പുഴ ബൈപ്പാസ് ഉൽഘാടന ചടങ്ങിൽ സംസ്‌ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കിയ സംഭവത്തിൽ എംഎം ആരിഫ് എംപി വിമർശനം ഉന്നയിച്ചു . കെസി വേണുഗോപാലും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എംപിമാരായ എംഎം ആരിഫ്, കെസി വേണുഗോപാൽ എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നത്.

Read Also: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE