മദ്യക്കടത്ത്; പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യവും അതിർത്തി കടക്കുന്നു

By Team Member, Malabar News
alcohol
Representational image
Ajwa Travels

വയനാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്ത് ജില്ലയിൽ രൂക്ഷമാകുന്നു. പച്ചക്കറി ലോഡുകളുമായി എത്തുന്ന വാഹനങ്ങളിലാണ് മദ്യം കടത്തുന്നത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നടന്ന പരിശോധനയിൽ കർണാടക മദ്യം പിടികൂടിയിരുന്നു.

കർണാടകയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ള ദിവസങ്ങളിൽ മദ്യക്കടകളും തുറക്കുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ബാറുകളും, മദ്യം വിൽക്കുന്ന കടകളും മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലുള്ള എല്ലാ മദ്യക്കടകളും തുറക്കുന്നതിനാൽ അവിടെ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്ത് രൂക്ഷമാകുകയാണ്.

പച്ചക്കറി ചാക്കുകൾക്കൊപ്പം മദ്യം നിറച്ച ചാക്കുകൾ കൂടി വാഹനങ്ങളിൽ കയറ്റിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. അധികൃതർക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന പരിശോധനകളിലാണ് മദ്യം പിടികൂടുന്നത്. 700 രൂപ മുതൽ വിലയുള്ള മദ്യം, 2500 രൂപക്കാണ് കേരളത്തിൽ വിൽപന നടത്തുന്നത്.

Read also : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE