കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി. തിങ്കളാഴ്‌ച എറണാകുളത്ത് മാളുകള്‍ ഉൾപ്പടെ പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.
തൊഴിലാളി സമരത്തിന്റെ പേരില്‍ ചെറുകിട-ഇടത്തരം-വ്യാപാര സ്‌ഥാപനങ്ങളെ നിർബന്ധിച്ച് അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും തുറന്നുപ്രവര്‍ത്തിച്ചു. ഇത് ചെറുകിട-ഇടത്തരം വ്യാപാര സ്‌ഥാപനങ്ങളെ ഉന്‍മൂലനം ചെയ്യും. ഉപജീവനം കണ്ടെത്തുന്നതിനുള്ള മൗലികാവകാശത്തെ അടിയറവെക്കാനാവില്ല.
ചൊവ്വാഴ്‌ച സ്‌ഥാപങ്ങൾ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പിസി ജേക്കബ്, ജനറല്‍ സെക്രട്ടറി എജെ റിയാസ്, ട്രഷറര്‍ സിഎസ് അജ്‌മൽ, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് കെഎം മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സോളമന്‍ ചെറുവത്തൂര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിന്‍സെന്റ് ജോണ്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സിജെ മനോഹരന്‍, സെക്രട്ടറി കെടി റഹിം, ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡണ്ട് വിജേഷ് വിശ്വനാഥന്‍ എന്നിവര്‍ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
ദേശീയ പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ വിവിധ ഇടങ്ങളിൽ ചെറുകിട കച്ചവട സ്‌ഥാപനങ്ങൾ സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചപ്പോൾ, എറണാകുളം ജില്ലയിൽ ലുലു മാൾ, റിലയൻസ് സൂപ്പർ മാർക്കറ്റ് എന്നിവ തുറന്നു പ്രവർത്തിച്ചിരുന്നു.
Most Read: കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി