പ്രേമത്തിന് ശേഷം ‘പാട്ട്’ ; അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തിരിച്ചുവരവ്

By Team Member, Malabar News
Malabarnews_alphons puthren
അൽഫോൺസ് പുത്രൻ
Ajwa Travels

നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ സിനിമാ പ്രഖ്യാപനവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. യുവത്വം ആഘോഷമാക്കിയ ‘പ്രേമം’ എന്ന ചിത്രത്തിന് ശേഷമുള്ള അല്‍ഫോണ്‍സിന്റെ തിരിച്ചുവരവ് കൂടിയാണ് പുതിയ ചിത്രം. ‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്. നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും കുറഞ്ഞ കാലയളവ് കൊണ്ട് ഏറെ ജനപ്രീതി പിടിച്ച് പറ്റിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തില്‍ വലിയ വിജയമായിരുന്ന പ്രേമം തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. ‘പാട്ടിന്റെ’ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്ന് സംവിധായകന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE