യുക്രൈനിൽ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

By Desk Reporter, Malabar News
American Journalist Shot Dead In Ukraine, Another Wounded
Ajwa Travels

കീവ്: കീവിന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഇർപിനിൽ ഞായറാഴ്‌ച ഒരു യുഎസ് പത്രപ്രവർത്തകൻ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി എഎഫ്‌പി റിപ്പോർട് ചെയ്‌തു. യുക്രേനിയൻ ടെറിട്ടറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എഎഫ്‌പി ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌.

ഇർപിനിലെ എഎഫ്‌പി റിപ്പോർട്ടർമാർ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ റഷ്യൻ സൈന്യത്തെ യുക്രേനിയൻ ഉദ്യോഗസ്‌ഥർ കുറ്റപ്പെടുത്തിയെങ്കിലും കൃത്യമായ സാഹചര്യം വ്യക്‌തമല്ല.

50 വയസുള്ള ന്യൂയോർക്കിലെ വീഡിയോ ഡോക്യുമെന്ററി ഷൂട്ടർ ബ്രെന്റ് റെനോഡാണ് കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡിൽ നിന്ന് തിരിച്ചറിഞ്ഞു. ന്യൂയോർക്ക് ടൈംസിന്റെ ഒരു ഐഡന്റിറ്റി കാർഡും ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകനാണ് എന്ന് തിരിച്ചറിഞ്ഞത്. എന്നാൽ മരണസമയത്ത് അദ്ദേഹം അതിനായി പ്രവർത്തിച്ചിരുന്നില്ലെന്ന് യുഎസ് ദിനപത്രം പറഞ്ഞു.

Most Read:  നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ ഇടപെടണമെന്ന് മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE