സംവിധായകന്‍ അജയ് ദേവ്ഗണ്‍, പ്രധാന വേഷത്തില്‍ അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ബോളിവുഡ്

By Team Member, Malabar News
Malabarnews_ajay
Representational image
Ajwa Travels

ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ സംവിധായകനാകുന്നു. ആരാധകരുടെ പ്രിയനായകന്‍ സംവിധായകനാകുന്ന വാര്‍ത്ത വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ അതിനൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍ കൂടി പുറത്തു വന്നിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഈ വാര്‍ത്ത കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം പുതിയ സിനിമക്കായുള്ള കാത്തിരിപ്പിലാണ്.

‘മേയ്‌ഡേ’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തെ ഇപ്പോള്‍ കൂടുതല്‍ ആവേശമുള്ളതാക്കി മാറ്റുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണും അഭിനയിക്കുന്നുണ്ട് എന്നാണ് വ്യക്‌തമാകുന്നത്. പൈലറ്റിന്റെ വേഷത്തില്‍ ആണ് അജയ് ചിത്രത്തില്‍ എത്തുക.

ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. മറ്റ് അഭിനേതാക്കള്‍ ആരാണെന്നും ചിത്രത്തിന്റെ പ്രമേയം എന്താണെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍. യു മി ഔര്‍ ഹം എന്ന ചിത്രമാണ് അജയ് ദേവ്ഗണ്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്‌തത്.

Read also : ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE