കാസർഗോഡ്: സിൽവർ ലൈൻ വിരുദ്ധ റാലി നടത്തിയ സംഭവത്തിൽ 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ട് കാസർഗോഡ് ജില്ലയിൽ ബിജെപി നടത്തിയ റാലിയിൽ പങ്കെടുത്ത സാഗർ ചാത്തമത്ത്, മധു രാജപുരം, രാജീവൻ ചെമ്പ്രകാനം, രതീഷ് സുകുമാരൻ തൈക്കടപ്പുറം, സതീശൻ, വേലായുധൻ, രാജീവൻ പതഞ്‌ജലി ഉൾപ്പടെ 209 പ്രവർത്തകർക്ക് എതിരെയാണ് കേസ്.
Most Read: ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത