ന്യൂഡെൽഹി: സർക്കാർ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും (ബോണ്ട്) ഇനി ചെറുകിട നിക്ഷേപകർക്കും നേരിട്ട് നിക്ഷേപം നടത്താമെന്ന് റിസർവ് ബാങ്ക്. അതിനുള്ള സൗകര്യം ഉടനെ ഒരുക്കുമെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഉടനെ പുറത്തിറക്കും. നിക്ഷേപിക്കാനുള്ള പ്ളാറ്റ് ഫോം ‘റീട്ടെയിൽ ഡയറക്‌ട്’ എന്ന പേരിലാകും അറിയപ്പെടുക.
പ്രൈമറി, സെക്കൻഡറി വിപണികൾ വഴി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. അതായത് കമ്പനി കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നത് പോലെ ഇഷ്യു സമയത്തും അതിന് പുറമെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴിയും ഇടപാട് നടത്താം.
ഇതോടെ സർക്കാർ സെക്യൂരിറ്റികളിൽ വ്യക്‌തികൾക്കും നിക്ഷേപിക്കാനുള്ള സൗകര്യം നൽകുന്ന രാജ്യങ്ങളുടെ ഗണത്തിൽ ഇന്ത്യയും ചേരുകയാണെന്ന് ആർബിഐ മേധാവി പറഞ്ഞു. വായ്‌പാവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്‌തികാന്ത ദാസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Read Also: റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ