ന്യൂഡെൽഹി: റിസർവ് ബാങ്കിന്റെ വായ്‌പാവലോകന യോഗത്തിന് ശേഷം ഗവർണർ ശക്‌തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുന്നു. ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും. റിവേഴ്‌സ് റിപ്പോയാകട്ടെ 3.35 ശതമാനത്തിൽ തന്നെ നിർത്താനാണ് തീരുമാനം.
സമ്പദ്ഘടനയുടെ തിരിച്ചുവരവ്, വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായത് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്തേണ്ടെന്ന് സമിതി തീരുമാനിച്ചത്. വിപണിയിൽ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ബോണ്ട് വിൽപനയിലൂടെയാണ് ആർബിഐ വിപണിയിൽ ഇടപെടൽ നടത്തിയത്. ഇതോടെ ബോണ്ടിൽനിന്നുള്ള ആദായം കുതിച്ചു കയറുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കർഷകരുടെ ദേശീയപാത ഉപരോധം നാളെ; സിംഗുവിൽ സുരക്ഷ ശക്‌തമാക്കി