ബക്രീദ്; വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു ആർബിഐ

മഹാരാഷ്‌ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28ന് ആണ് ബാങ്ക് അവധി.

By Trainee Reporter, Malabar News
MalabarNews_RBI income decline
Representation Image
Ajwa Travels

ഡെൽഹി: ബക്രീദ് പ്രമാണിച്ചു രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സംസ്‌ഥാനങ്ങളിൽ 28ന് അവധിയാണെങ്കിൽ മറ്റു ചില സംസ്‌ഥാനങ്ങളിൽ 29ന് ആണ് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല പട്ടിക പ്രകാരം, മഹാരാഷ്‌ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28ന് ആണ് ബാങ്ക് അവധി.

ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചന്ധീഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്‌ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡെൽഹി, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ ജൂൺ 29ന് ആണ് ബാങ്ക് അവധി. മഹാരാഷ്‌ട്ര, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ ജൂൺ 29ന് ബാങ്കുകൾ അടച്ചിടില്ല.

അതേസമയം, മിസോറാമിലും ഒഡിഷയിലും ജൂൺ 30ന് ബാങ്കുകൾ അടച്ചിടും. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. എടിഎം വഴി പണം പിൻവലിക്കുകയും ചെയ്യാം.

Most Read: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഒക്‌ടോബർ 5 മുതൽ- ആദ്യ മൽസരം അഹമ്മദാബാദിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE