ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായുള്ള ദേശീയപാത ഉപരോധം നാളെ. ഇത് കണക്കിലെടുത്ത് സിംഗു അതിർത്തിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഡെൽഹി പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ അർധസൈനികരെ പ്രദേശത്ത് വിന്യസിച്ചു. അഞ്ചിടങ്ങളില്‍ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ചു. കർഷകർ നാളെ ഡെൽഹിയിലേക്ക് കടന്ന് പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുത്താതെ നോക്കാനാണ് നടപടിയെന്ന് പോലീസ് പറയുന്നു.
നാളെത്തെ രാജ്യവ്യാപക റോഡ് ഉപരോധം ചര്‍ച്ച ചെയ്യാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് സിംഗുവിൽ ചേരും. നാളത്തെ പ്രക്ഷോഭത്തിൽ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്‌തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ അറിയിപ്പ്. കര്‍ഷക പ്രക്ഷോഭത്തിൽ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാ പഞ്ചായത്തുകൾ വിളിച്ചു ചേർക്കാനാണ് ഇവരുടെ തീരുമാനം. നേരത്തെ നടത്തിയ മഹാ പഞ്ചായത്തുകൾക്ക് മികച്ച ജനപിന്തുണ ലഭിച്ചതോടെയാണ് പുതിയ നീക്കം.
Read Also: ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ