ശ്രീനഗർ: കഴിഞ്ഞ 12 മണിക്കൂറിനിടെ നടന്ന ഇരട്ട ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ വധിച്ചതായി സൈന്യം. ജെയ്‌ഷ് ഇ മുഹമ്മദ് കമാൻഡർ സാഹിദ് വാനി അടക്കമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്‌മീർ ഐജിപി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ലഷ്‌കർ ഇ തൊയ്‌ബ ഭീകരരുമുണ്ട്.
Correction | J&K: Five terrorists of Pakistan sponsored proscribed terror outfits LeT and JeM were killed in dual encounters in the last 12 hours. JeM commander terrorist Zahid Wani & a Pakistani terrorist among the killed: IGP Kashmir pic.twitter.com/AcvXURI3Ku
— ANI (@ANI) January 30, 2022
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലെ അനന്ത്നാഗിലാണ് പോലീസിന് നേരെ ഭീകരാക്രമണം ഉണ്ടായത്. തുടർന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചിരുന്നു. ഹെഡ്കോൺസ്‌റ്റബിൾ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ അലി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
അനന്ത്നാഗിലെ ബിജ്ബേഹാരയിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശം മുഴുവൻ സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ ആണ്.
Also Read: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി