ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി

By Staff Reporter, Malabar News
prime-minister-about-israel
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും നല്ല സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര സഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ സ്വാതന്ത്ര്യലബ്‌ധിയുടെ 75ആം വാർഷികം ആഘോഷിക്കുകയാണ്. ഇസ്രയേൽ അടുത്തവർഷം 75ആം വാർഷികം ആഘോഷിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതിലും പറ്റിയ അവസരമുണ്ടാവില്ല; മോദി വീഡിയോയിൽ പറയുന്നു.

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് 2017ലെ പ്രതിരോധകരാറിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയതാണെന്ന ‘ന്യൂയോർക്ക് ടൈംസ്’ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിയോ, മറ്റ് മന്ത്രിമാരോ ഇതുവരെ തയ്യാറായിട്ടില്ല.

Read Also: ചേവായൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE