ന്യൂഡെൽഹി: ഈ വർഷം സെപ്റ്റംബറിൽ മാത്രം രാജ്യത്ത് 16,570 പുതിയ കമ്പനികൾ രജിസ്‌റ്റർ ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കമ്പനികളുടെ എണ്ണം 14.14 ലക്ഷത്തിലേറെയായി. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 30 വരെ രാജ്യത്ത് ആകെ 22,32,699 കമ്പനികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അവയിൽ 7,73,070 കമ്പനികൾ പ്രവർത്തനം നിർത്തി. 2,298 പേർക്ക് ‘കമ്പനീസ് ആക്‌ട് 2013‘ പ്രകാരം 6,944 ലിക്വിഡേഷനിലാണ്. 36,110 എണ്ണം പ്രവർത്തനം നിർത്തേണ്ട അവസ്‌ഥയിലാണ്. കോർപ്പറേറ്റ് മേഖലക്കായുള്ള മന്ത്രാലയത്തിന്റെ പ്രതിമാസ വിവര ബുള്ളറ്റിൻ പ്രകാരം ഈ വർഷം സെപ്റ്റംബർ 30 വരെ 14,14,277 കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
2019 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലെ പുതിയ കമ്പനികളുടെ രജിസ്ട്രേഷൻ വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടു. 2020 ഏപ്രിലിൽ പ്രതിമാസ രജിസ്ട്രേഷൻ 3209 എന്ന ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ ശേഷം കമ്പനികളുടെ രജിസ്ട്രേഷൻ വർധിച്ചതായി മന്ത്രാലയം അറിയിച്ചു.
Read Also: സംയുക്‌ത മേനോന്റെ ‘എരിഡ’ പ്രൈമിൽ; റിലീസ് 28ന്