ഹോർമുസ് ഒരു മാസത്തിനുള്ളിൽ പഴയ നിലയിലേക്ക്; ഉടമ്പടിയുടെ കരട് രേഖ പുറത്ത്

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ കരട് ധാരണയുടെ അടിസ്‌ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്. ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷന്റെ റിപ്പോർട് അനുസരിച്ച് കരാർ നടപ്പിലാക്കി 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്‌ഥയിലേക്ക് തിരികെ കൊണ്ടുവരാൻ നിർദ്ദേശമുണ്ട്.

ഇതിന് പകരമായി അമേരിക്ക മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്‌ക്കുകയും ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം. മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ എത്രത്തോളം പിൻവലിക്കണം എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

അമേരിക്കൻ സൈന്യം പിൻമാറുന്നതിന് അനുസരിച്ച് മാത്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ കരാർ, ഒമാന്റെ സഹകരണത്തോടെ സമുദ്ര വ്യാപാരം പഴയ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഒമാനുമായി ചേർന്ന് ഇറാൻ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് കരട് കരാറിൽ വിഭാവനം ചെയ്‌തിരിക്കുന്നത്‌. അതേസമയം, സൈനിക കപ്പലുകളെ ഈ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE