ഗ്രീക്ക് മിത്തോളജിയുടെ പശ്‌ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന വികെ പ്രകാശ് ചിത്രം ‘എരിഡ‘യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംയുക്‌ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഈ മാസം 28ന് പ്രേക്ഷകർക്കരികിൽ എത്തും.
എരിഡ എന്നത് ഗ്രീക്ക് പദമാണ്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ത്രില്ലർ ചിത്രം നിർമിക്കുന്നത്.
നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈവി രാജേഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എസ് ലോകനാഥനാണ്. അഭിജിത്ത് ഷെെലനാഥ് ആണ് സംഗീത സംവിധാനം. എഡിറ്റര്‍-സുരേഷ് അരസ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, വസ്‍ത്രാലങ്കാരം- ലിജി പ്രേമന്‍, പരസ്യകല- ജയറാം പോസ്‌റ്റര്‍വാല, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-സഞ്‌ജയ് പാല്‍.
Most Read: താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു: എല്ലാത്തിനോടും ബൈ പറയാം; ബീറ്റ്റൂട്ട് ബ്യൂട്ടി ടിപ്‌സ്