‘എല്ലാം ശരിയാക്കാൻ’ ആസിഫും കൂട്ടരും സെപ്റ്റംബർ 17ന് തിയേറ്ററുകളിലേക്ക്

By Staff Reporter, Malabar News
Asif ali's ellam sheriyakum movie
Ajwa Travels

ആസിഫ് അലി – രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നേരത്തെ ചിത്രം ജൂൺ 4ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് നീണ്ടു പോയത്.

ഡോ. പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലക്ഷ്‌മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫും രജിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും സൂരജ് ഇഎസ് എഡിറ്റിംഗും നിർവഹിക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പച്ചനാണ്.

Most Read: ഹിന്ദിയിൽ തിളങ്ങാൻ നീരജ് വീണ്ടും; ‘ഫീൽസ് ലൈക്ക് ഇഷ്‌കി’ന്റെ റിലീസ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE