ന്യൂഡെൽഹി: ചില സ്‌ഥലങ്ങളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് അസം സർക്കാർ. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ നൽകാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്നും പേരുകൾക്കുള്ള നിർദ്ദേശം ക്ഷണിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്‌തു.
പേരുകൾ നിർദ്ദേശിക്കാനായി ഉടൻ ഒരു പോർട്ടൽ സജ്‌ജമാക്കും. ഈ പോർട്ടൽ വഴി ജനങ്ങൾക്ക് സ്‌ഥലങ്ങൾക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ചില സ്‌ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ലെന്നും, അതിന് അനുയോജ്യമായ പേരുകൾ വേണമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
ബിജെപി അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ ചില വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, സ്‌റ്റേഡിയങ്ങൾ എന്നിവയുടെ പേര് മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ബിജെപി ഭരിക്കുന്ന അസമിലും സ്‌ഥലപ്പേരുകൾ മാറ്റാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read also: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികൾ; മോദി