ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. “എഎപിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. എഎപി കോൺഗ്രസിന്റെ ഫോട്ടോകോപ്പി മാത്രമാണ്. ഡെൽഹിയിലെ യുവാക്കളെ മദ്യത്തിൽ മുക്കാൻ ആം ആദ്‌മി പാർട്ടി ശ്രമിക്കുമ്പോൾ പഞ്ചാബിലേക്ക് മയക്കുമരുന്ന് വിപത്ത് കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്,”- മോദി പറഞ്ഞു.
ഇന്ന് പഞ്ചാബിലെ പത്താൻകോട്ടിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പത്താൻകോട്ട് സംഭവത്തിന് ശേഷം കോൺഗ്രസ് നേതാക്കൾ നമ്മുടെ സൈനികരുടെ വീര്യത്തെ ചോദ്യം ചെയ്‌തു. അവർ നമ്മുടെ രക്‌തസാക്ഷികളെ അപമാനിച്ചു. പിന്നീട് പുൽവാമ സംഭവത്തിൽ നമ്മുടെ സൈനികരുടെ ധീരതയെ അവർ വീണ്ടും ചോദ്യം ചെയ്‌തു. അവർക്ക് ഒരവസരം കൂടി ലഭിച്ചാൽ അവർ പഞ്ചാബിന്റെ സുരക്ഷയെ അപകടത്തിലാക്കും,”- മോദി പറഞ്ഞു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പുകഴ്‌ത്തിയ പ്രധാനമന്ത്രി, അദ്ദേഹം നേരത്തെ കോൺഗ്രസിൽ ഉണ്ടായിരുന്നതായും എന്നാൽ ഇപ്പോൾ അത്തരം ചിന്തകൾ അമരീന്ദർ ഉപേക്ഷിച്ചുവെന്നും പറഞ്ഞു.
Most Read: മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി